---
title: " വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ്  പോയിന്റുകൾ! "
english_title: "Electric vehicle charging points on electricity posts!"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/592/ വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ്  പോയിന്റുകൾ! "
published_at: "2021-09-30T22:15:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155e9bb5f55c_Untitled-1.jpg"
keywords: []
---

#  വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ്  പോയിന്റുകൾ! 

> **Lead Summary:** ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ നവംബറോടെ പൂർത്തിയാകും. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

## Article Content

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ നവംബറോടെ പൂർത്തിയാകും. മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/592/ വൈദ്യുതി പോസ്റ്റുകളിൽ ഇനി ഇലക്ട്രിക് വാഹന ചാർജിംഗ്  പോയിന്റുകൾ! )